- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമണില്‍ കാട്ടുതീ ആളിപ്പടര്‍ന്നു; 'മറുതീ'യിട്ട് നിയന്ത്രണ വിധേയമാക്കി നാട്ടുകാര്‍; അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധം
വാഗമണ്‍: വാഗമണ്‍ തവളപ്പാറ വടക്കേപുരട്ടില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. മണിക്കൂറുകളോളം ആളിപ്പടര്‍ന്ന തീ പ്രദേശവാസികള്‍ ചേര്‍ന്ന് 'മറുതീ'യിട്ടാണ് നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
കാട്ടുതീയെ പ്രതിരോധിക്കാന്‍ തീ വന്നുകൊണ്ടിരിക്കുന്ന പാതയിലുള്ള ഉണങ്ങിയ ഇലകളും മരങ്ങളും മുന്‍കൂട്ടി നിയന്ത്രിതമായി കത്തിച്ചു കളയുന്ന രീതിയാണിത്. അജ്ഞാതര്‍ മനഃപൂര്‍വം കൃഷിയിടത്തിന് തീയിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷം അര്‍ജുനന്‍മലയില്‍ സമാനമായ രീതിയില്‍ രാത്രിയില്‍ തീവെപ്പ് ഉണ്ടായിരുന്നു. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയില്‍ കാട്ടുതീ പടരുന്നത് പതിവായി മാറിയിട്ടും അധികൃതരുടെ ഭാഗത്തിനിന്നുള്ള അനാസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും തീയിട്ടവരെ കണ്ടെത്താനോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. വിഷയത്തില്‍ അടിയന്തരമായ ഇടപെടലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.




