- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം; ജീവന് നഷ്ടമായത് കോഴിക്കോട് സ്വദേശിക്ക്
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദന്‍ (72) ആണ് മരിച്ചത്. ഛര്‍ദിയെ തുടര്‍ന്ന് ഒരാഴ്ചയായി സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണര്‍ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ മലിനമാകപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ പിന്നീട് കിണര്‍ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ വന്നു.
കഴിഞ്ഞവര്‍ഷം മാത്രം അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. നാല്‍പതിലേറെ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പും ചെന്നൈ ഐ.സി.എം.ആര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ധരും ചേര്‍ന്നുള്ള ഫീല്‍ഡുതല പഠനം ആരംഭിച്ചിരുന്നുവെങ്കിലും ഉറവിടം സംഭവിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.




