പത്തനംതിട്ട: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ചുട്ടിപ്പാറ നേഴ്‌സിംഗ് കോളേജിന് സമീപം തോപ്പില്‍ മുരുപ്പേല്‍ വീട്ടില്‍ മോഹനന്‍ -തങ്കമ്മ ദമ്പതികളുടെ മകന്‍ അഭില്‍ (18)ആണ് മരിച്ചത്.

കാതോലിക്കേറ്റ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ജനുവരി മൂന്നിന് കുമ്പഴ മൈലപ്ര റോഡില്‍ സുഭാഷ് നഗറിനു സമീപം വെച്ച് അഭില്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചാണ് അപകടം ഉണ്ടായത്.തലയ്ക്കു നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ അഭിലിനെ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.