കോഴിക്കോട്: കക്കോടി ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശി തേനാടത്ത് പറമ്പില്‍ വിജീഷ് (38 വയസ്സ്) നെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം പ്രതി കക്കോടിയിലുള്ള ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജീവനക്കാര്‍ തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ ചേവായൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇതിനു മുന്‍പും ബീവറേജില്‍ നിന്നും മദ്യം മോഷണം നടത്തിയിട്ടുണ്ടെന്നും, സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് കുറ്റം വ്യക്തമാവുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.