- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയില്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയില്‍ കണ്ടെത്തിയത് ലക്ഷങ്ങള്‍; എണ്ണിയപ്പോള്‍ രണ്ടര ലക്ഷത്തോളം രൂപ
ആലപ്പുഴ: ആലപ്പുഴയിലെ ചാരുംമൂട് ജംഗ്ഷനില്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ച ഭിക്ഷാടകന്റെ സഞ്ചിയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷത്തോളം രൂപ. അനില്‍ കിഷോര്‍ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കടത്തിണ്ണയില്‍ മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ചിയില്‍ പണം കണ്ടെത്തിയത്. മറ്റ് സഞ്ചികളിലുള്ള പണം എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Next Story




