- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റ്യാടിയില്‍ ബിഎല്‍ഒയ്ക്ക് വീഴ്ച; വോട്ടര്‍ പട്ടികയില്‍ നിന്ന് 500 പേര്‍ പുറത്ത്; കലക്ടര്‍ക്ക് പരാതി നല്കി യുഡിഎഫ്.
കോഴിക്കോട്: കുറ്റ്യാടിയില്‍ തീവ്ര വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതില്‍ ബിഎല്‍ഒയ്ക്ക് സംഭവിച്ച ഗുരുതര വീഴ്ചയെത്തുടര്‍ന്ന് അഞ്ഞൂറോളം പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106-ാം ബൂത്തിലാണ് ഈ സംഭവം ഉണ്ടായത്. പിഴവ് കാരണം പട്ടികയ്ക്ക് പുറത്തായവര്‍ ഇനി വോട്ട് തിരിച്ചുപിടിക്കാന്‍ ഹിയറിംഗിന് ഹാജരാകേണ്ട അവസ്ഥയിലാണ്.
2002 മുതല്‍ വോട്ടര്‍ പട്ടികയിലുള്ളവരുടെ ബന്ധുക്കളുടെ രേഖകള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യുന്ന ഘട്ടത്തിലാണ് ബിഎല്‍ഒയ്ക്ക് പിഴവ് സംഭവിച്ചത്. ഫോമുകള്‍ പൂരിപ്പിക്കുന്നതില്‍ വന്ന സാങ്കേതിക തകരാര്‍ കാരണം അഞ്ഞൂറോളം പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയായിരുന്നു. ഒരു ബൂത്തില്‍ തന്നെ ഇത്രയധികം പേര്‍ പുറത്തായത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സാങ്കേതിക പിഴവാണെന്നും താന്‍ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് ബിഎല്‍ഒയുടെ വിശദീകരണം. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് വോട്ടര്‍മാരെ നേരിട്ട് വിളിച്ചുവരുത്തിയുള്ള ഹിയറിംഗ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ബിഎല്‍ഒ അവകാശപ്പെട്ടു.




