- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബോംബ് ഭീഷണി; ഇമെയില്‍ സന്ദേശം എത്തിയത് തമിഴ്‌നാട്ടില്‍ നിന്ന്; വ്യാജമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിന് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ പത്ത് മണിയോടെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോളേജ് പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി.
ഭീഷണി സന്ദേശം ലഭിച്ച ഉടന്‍ തന്നെ പോലീസ് മെഡിക്കല്‍ കോളേജ് കാമ്പസിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. പരിശോധന നടക്കുമ്പോള്‍ ആശുപത്രിയുടെയും കോളേജിന്റെയും പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.
തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മെയില്‍ ഐഡി വഴിയാണ് സന്ദേശം അയച്ചിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ ഇമെയിലിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. വ്യാജ സന്ദേശം അയച്ച് പരിഭ്രാന്തി പരത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




