- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ്സ അധ്യാപകന് 10 വര്‍ഷം തടവും പിഴയും
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് വിവിധ വകുപ്പുകളിലായി 10 വര്‍ഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കല്‍ കടവത്ത് ചെറിയ വീട്ടില്‍ കെ.സി മൊയ്തു (34)വിനെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2024 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയത്. അന്നത്തെ മാനന്തവാടി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജാന്‍സി മാത്യുവാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ കെ.വി സജി അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ഓമന വര്‍ഗീസ് ഹാജരായി.
Next Story




