- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'98, 68, 91, 99 ഇതൊരു ഫോണ്‍ നമ്പര്‍ അല്ല...; കഴിഞ്ഞ നാല് നിയമസഭയിലെ എല്‍ഡിഎഫ് സീറ്റുകളാണ്'; യുഡിഎഫിന് ഓര്‍മപ്പെടുത്തലുമായി എംഎം മണിയുടെ പോസ്റ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ യുഡിഎഫ് ക്യാമ്പുകളില്‍ സജീവമാകുന്നതിനിടെ, കഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ട് എംഎം മണി രംഗത്ത്. '98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല' എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകളുടെ എണ്ണമാണ് അദ്ദേഹം ഈ അക്കങ്ങളിലൂടെ വ്യക്തമാക്കിയത്.
മണി സൂചിപ്പിച്ച കണക്കുകള്‍
98: 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ സീറ്റുകള്‍ (വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍), 68: 2011-ല്‍ പ്രതിപക്ഷത്തിരുന്നപ്പോള്‍ നേടിയ സീറ്റുകള്‍, 91: 2016-ല്‍ എല്‍.ഡി.എഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ നേടിയ സീറ്റുകള്‍. 99: 2021-ല്‍ ചരിത്രപരമായ തുടര്‍ച്ച നേടിയപ്പോള്‍ ലഭിച്ച സീറ്റുകള്‍. വയനാട് ക്യാമ്പില്‍ കോണ്‍ഗ്രസ് 'മിഷന്‍ 100' എന്ന പേരില്‍ 100 സീറ്റുകള്‍ ലക്ഷ്യമിടുമ്പോള്‍, എല്‍.ഡി.എഫിന്റെ കരുത്ത് ഈ അക്കങ്ങളിലുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് 'മണിയാശാന്‍' നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തരം സൈബര്‍ പോരാട്ടങ്ങള്‍ രാഷ്ട്രീയ ചൂട് വര്‍ദ്ധിപ്പിക്കുകയാണ്.




