കൊച്ചി: യൂത്ത് കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രാതിനിധ്യം പ്രധാന വിഷയമാകും.

തെരഞ്ഞെടുപ്പ് മത്സരരംഗത്ത് യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയില്‍ പൂര്‍ത്തിയായ ലക്ഷ്യ 2026 ക്യാമ്പിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യും.

വയനാട് പുനരധിവാസത്തിനായി പിരിച്ച ഫണ്ട് കെപിസിസിക്ക് കൈമാറുന്നതിലും ഇന്ന് തീരമാനമെടുക്കും. രാവിലെ ഒന്‍പത് മണി മുതല്‍ എറണാകുളം ഡിസിസി ഓഫീസിലാണ് കമ്മിറ്റി. വയനാട്ടില്‍ ആരംഭിച്ച കോണ്‍ഗ്രസ് നേതൃക്യാമ്പിന് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു.