- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെര്‍വര്‍ തകരാറിലായതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് ആശങ്ക; കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി നീട്ടി
തിരുവനന്തപുരം: കേരളാ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് - കെ ടെറ്റ് പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. അപേക്ഷകള്‍ ജനുവരി 12 രാവിലെ 10 മണി വരെ സമര്‍പ്പിക്കാം. കെ-ടെറ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ https://ktet.kerala.gov.in , https://pareekshabhavan.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ലഭ്യമാകും. അപേക്ഷകര്‍ സമയപരിധിക്കുള്ളില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
സെര്‍വര്‍ തകരാര്‍ ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് തീയതി നീട്ടി നല്‍കിയതെന്നാണ് അറിയുന്നത്. ഓരോ കാറ്റഗറിയിലേക്കുമുള്ള അപേക്ഷാ യോഗ്യത, പരീക്ഷാ മാനദണ്ഡങ്ങള്‍, ഫീസ് എന്നിവ വിശദമായി ഉള്‍പ്പെടുത്തിയ ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടാതെ, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരി 18, 19 തീയതികളിലായാണ് ഒക്ടോബര്‍ സെഷനിലേക്കുള്ള പരീക്ഷകള്‍ നടക്കുക. എഡിറ്റിങ് വിന്‍ഡോ സേവനം ഉപയോഗിച്ച് തെരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം വരുത്തുകയോ. പേര്, ഫോട്ടോ എന്നിവയില്‍ തിരുത്തല്‍ വരുത്തുകയോ ചെയ്യാന്‍ സാധിക്കും. പൊതുവിഭാഗത്തിന് 500 രൂപയും ഫീസ്. എസ്സി/എസ്ടി, ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസായി നല്‍കേണ്ടത്. അപേക്ഷ ഫീസ് നല്‍കിയ ചലാനും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഉദ്യോഗാര്‍ത്ഥികള്‍ സൂക്ഷിക്കണം.




