തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം നാളെ 11 മണിക്ക് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കേരള കൗമുദിയുടെ കോണ്‍ക്‌ളേവ് കേന്ദ്ര ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് ചേരുന്ന എന്‍ഡിഎ നേതൃയോഗത്തിലും അഞ്ചു മണിക്ക് നടക്കുന്ന ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിലും പങ്കെടുത്ത് മാര്‍ഗനിര്‍ദേശം നല്‍കും. നാളെ 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.

ഇന്ന് രാത്രി 10മണിക്ക് ശേഷം അമിത് ഷാ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തും. നാളെ രാവിലെ പത്തരയ്ക്ക് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. നാളെ രാവിലെ 11 മണിക്ക് കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാത്രി 7 മണി മുതല്‍ 11.30 വരെയും നാളെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി 7 മുതല്‍ 11.30 വരെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുംമുഖം, ആള്‍സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന്‍ സ്‌ക്വയര്‍, പഞ്ചാപുര ബേക്കറി, ഫ്ളൈഓവര്‍, പനവിള, കലാഭവന്‍മണി റോഡ്, വിമന്‍സ് കോളജ്, ഗസ്റ്റ്ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല.

നാളെ ഞായര്‍ (ജനുവരി 11) രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വിമന്‍സ് കോളജ്, തൈയ്ക്കാട്, തമ്പാനൂര്‍ ഫ്ളൈഓവര്‍, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദ-പുരം, വാഴപ്പള്ളി റോഡിലും അരിസ്റ്റോ ജംഗ്ഷന്‍-മാരാര്‍ജി ഭവന്‍ റോഡിലും, നോര്‍ക്കാ ജംഗ്ഷന്‍-സംഗീതകോളജ്റോഡിലും വിമന്‍സ് കോളജ്, വഴുതക്കാട്, ആല്‍ത്തറ ജംഗ്ഷന്, വെള്ളയമ്പലം, ടിടിസി, ഗോള്‍ഫ് ലിങ്ക്, ഉദയപാലസ് റോഡിലും, തമ്പാനൂര്‍ ഫ്ലൈഓവര്‍, പൊന്നറപാര്‍ക്ക്, അരിസ്റ്റോ ജംഗ്ഷന്‍, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, പനവിള, ബേക്കറി ഫ്ളൈഓവര്‍, പഞ്ചാപുര, ആശാന്‍ സ്‌ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പള്ളിമുക്ക്, പേട്ട, ചാക്ക, ആള്‍സെയിന്റ്സ്, ശംഖുംമുഖം, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡിന്റെ ഇരുവശം എന്നിവിടങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.