മലപ്പുറം: കാര്യസിദ്ധിക്കും ദോഷമകറ്റാനും വഴിപാടുമായി രമേശ് ചെന്നിത്തല. മലപ്പുറം ആലത്തിയൂര്‍ ഹനുമാന്‍കാവിലാണ് രമേശ് ചെന്നിത്തല ഗദ സമര്‍പ്പണ വഴിപാട് നടത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയാണ് വഴിപാട് നേര്‍ന്നത്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും സമര്‍പ്പിക്കുന്നതാണ് ഗദ വഴിപാട്.

ഹനുമാന്റെ പ്രധാന ആയുധമായ ഗദ സമര്‍പ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങള്‍ നീങ്ങുമെന്നും ദോഷങ്ങള്‍ മാറുമെന്നുമാണ് വിശ്വാസം. ശനി, ചൊവ്വ, വെള്ളി ദിവസങ്ങളിലും ഹനുമാന്‍ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിലും ഈ വഴിപാട് നടത്തുന്നതിന് കൂടുതല്‍ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. അവില്‍ നിവേദ്യം ,നെയ് വിളക്ക് വഴിപാടുകളും രമേശ് ചെന്നിത്തല നടത്തി.