- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയില്‍വേ ട്രാക്കുകളിലേക്ക് വാഹനങ്ങള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ആര്‍പിഎഫ്; കര്‍ശന നടപടികളുമായി റെയില്‍വേ സുരക്ഷാ സേന
തിരുവനന്തപുരം: ട്രെയിന്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി റെയില്‍വേ ട്രാക്കുകളിലേക്കും പരിസരങ്ങളിലേക്കും വാഹനങ്ങള്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ റെയില്‍വേ സുരക്ഷാ സേന (ഞജഎ) കര്‍ശന നടപടികളിലേക്ക്. കഴിഞ്ഞ ഡിസംബര്‍ 23-ന് വര്‍ക്കല അകത്തുമുറിയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രാക്കില്‍ വീണ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
അപകട സാധ്യത കൂടുതലുള്ള മേഖലകള്‍ കണ്ടെത്തി അവിടെ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം സുരക്ഷാ തടസ്സങ്ങള്‍ സ്ഥാപിക്കാനാണ് ആര്‍പിഎഫ് തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയും തുടര്‍ന്ന് ട്രാക്കിലേക്ക് മറിയുകയുമായിരുന്നു. ഈ സമയത്താണ് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് വന്ദേഭാരത് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടിരുന്നു.
സംഭവസമയത്ത് മദ്യപിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ ഉടന്‍ തന്നെ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പ്ലാറ്റ്ഫോമുകളിലേക്കും റെയില്‍വേ പാതയുടെ അരികിലേക്കും റോഡുകളില്‍ നിന്ന് വാഹനങ്ങള്‍ നേരിട്ട് എത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ സുരക്ഷാ വേലികള്‍ സ്ഥാപിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ റെയില്‍വേ നിയമപ്രകാരം കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.




