രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സം?ഗ കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ അതിജീവിത ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനോട് പ്രതികരിച്ച് മന്ത്രി വീണാ ജോര്‍ജ്. ഇനി നമ്മള്‍ കാണും വരെ നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പേറും', എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വീണാ ജോര്‍ജ്ജിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം

ഒരു മണിക്കൂര്‍ മുന്‍പ് പോസ്റ്റ് ചെയ്യപ്പെട്ട ഒരു കുറിപ്പ് വായിച്ചു .

അതൊരു നിലവിളിയാണ് .

നിസ്സഹായമായ ,ശബ്ദരഹിതമായ ആ നിലവിളി അനേകരുടെ ശബ്ദത്തിലൂടെ പ്രതിധ്വനിക്കട്ടെ.

'സ്വര്‍ഗത്തില്‍ നിന്ന് മാലാഖകുഞ്ഞുങ്ങള്‍ ഞങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ .

അവരുടെ ആത്മാക്കള്‍ സമാധാനമായിരിക്കട്ടെ.

ആക്രമണങ്ങളില്‍ നിന്നും ഭീതിയില്‍ നിന്നും സ്വതന്ത്രരായി ;

സംരക്ഷിക്കാന്‍ കഴിയാതെ പോയ ലോകത്തില്‍ നിന്നും സ്വതന്ത്രരായി ;

ഞങ്ങളുടെ കണ്ണീര്‍ സ്വര്‍ഗത്തില്‍ എത്തുമെങ്കില്‍ ,പ്രിയപ്പെട്ട കുഞ്ഞുങ്ങളെ , അവ നിങ്ങളോടു പറയട്ടെ .....

ഇനി നമ്മള്‍ കാണും വരെ നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയത്തില്‍ പേറും.'

ഹൃദയഭേദകം!