പത്തനംതിട്ട: പത്തനംതിട്ടയില്‍ ജനല്‍ തലയില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. അറുകാലിക്കല്‍ തനൂജ് കുമാര്‍ ആര്യ ദമ്പതികളുടെ മകന്‍ ദ്രുപദ് തനൂജ് ആണ് മരിച്ചത്. അടൂര്‍ ഏഴംകുളത്താണ് സംഭവം. വീടുപണിക്കായി പണിത് വച്ചിരുന്ന ജനല്‍ വീണാണ് മരണം സംഭവിച്ചത്. ഉച്ചയോടുകൂടിയാണ് ദാരുണമായ സംഭവം നടന്നത്. കുട്ടി ജനല്‍പ്പാളിയില്‍ പിടിച്ച് വലിച്ചപ്പോള്‍ ദേഹത്തേക്ക് പതിക്കുകയായിരുന്നു. തലയ്ക്ക് ആണ് ഗുരുതരമായി പരിക്കേറ്റത്. അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓമല്ലൂര്‍ കെ.വി. യു.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദ്രുപദ്.