- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ കക്കൂസിനകത്ത് കഞ്ചാവുചെടി വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍
വീട്ടിലെ കക്കൂസിനകത്ത് കഞ്ചാവുചെടി വളര്‍ത്തല്‍; യുവാവ് അറസ്റ്റില്‍

X
പൊന്നാനി: വീട്ടിലെ കക്കൂസിനകത്ത് രഹസ്യമായി കഞ്ചാവുചെടി വളര്‍ത്തി വിറ്റ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പതിനഞ്ചോളം കഞ്ചാവ് ചെടികളാണ് കക്കൂസിനകത്ത് ഒളിപ്പിച്ച് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ പുതുപൊന്നാനി പൊന്നാക്കാരന്റെ വീട്ടില്‍ ഹക്കീ (ചോട്ടാ ഹക്കീം-30)മിനെയാണ് ഇന്‍സ്പെക്ടര്‍ എസ്. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ലഹരി ഇടപാടുകള്‍ നടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയത്. എട്ടുവര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തില്‍ വലത് കാല്‍പാദം നഷ്ടപ്പെട്ട ഹക്കീം പിന്നീട് ലഹരിവില്‍പനയിലേക്ക് തിരിയുകയായിരുന്നു.
എസ്ഐ ആന്റോ ഫ്രാന്‍സിസ്, എഎസ്ഐ എലിസബത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നാസര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃപേഷ്, ഹരിപ്രസാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story


