- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് തവണ എംഎല്‍എ; അവഗണിച്ചു എന്ന് അയിഷാപോറ്റി പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് എം എ ബേബി

കൊല്ലം: സിപിഐ എം തന്നെ അവ?ഗണിച്ചു എന്ന് അയിഷാപോറ്റി പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. അയിഷാപോറ്റിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, മൂന്ന് തവണ എംഎല്‍എയുമാക്കി.
എന്നാല്‍ പാര്‍ടിക്കുവേണ്ടി കഷ്ടപ്പെട്ട്, തല്ലുകൊള്ളുകയും ജയിലില്‍ കഴിയുകയും ചെയ്ത അനേകംപേര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരംപോലും ലഭിച്ചിട്ടില്ല. കോണ്‍???ഗ്രസില്‍ ചേര്‍ന്നതിന് വാര്‍ത്താപ്രധാന്യാം ലഭിക്കത്തക്കവിധം പ്രാപ്തയാക്കിയ സിപിഐ എമ്മിനെ, അയിഷാപോറ്റി ഇങ്ങനെ മറക്കാന്‍ പാടില്ലായിരുന്നുവെന്നും എം എ ബേബി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍?ഗ്രസില്‍ ചേര്‍ന്ന തീരുമാനം അയിഷാപോറ്റിക്ക് മതിപ്പുണ്ടാക്കുമെന്ന് കരുതാനാകില്ല. കൊട്ടാരക്കരയിലെ മാത്രമല്ല, കേരളത്തിലെ തെരഞ്ഞെടുപ്പിനെ ഇക്കാര്യം ബാധിക്കില്ല. ജനങ്ങള്‍ വസ്തുതകള്‍ മനസിലാക്കുമെന്നും എം എ ബേബി പറഞ്ഞു.


