- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസി ബസ് കേന്ദ്രീകരിച്ച് മോഷണം; കോയമ്പത്തൂര്‍ സ്വദേശികളായ സ്ത്രീകള്‍ പിടിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ സ്ത്രീകള്‍ പിടിയില്‍. നെയ്യാറ്റിന്‍കര-വെള്ളറട റൂട്ടിലെ ബസ്സില്‍ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രതികള്‍ മാസങ്ങള്‍ക്കു മുമ്പ് ബസ്സില്‍നിന്ന് സ്വര്‍ണ്ണം കവര്‍ന്നതായും പോലീസ് പറഞ്ഞു. കോയമ്പത്തൂര്‍, വസന്തനഗര്‍ സ്വദേശികളായ വിമല (54), പപ്പാത്തി (53), കവിത (55) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര ഡിപ്പോയിലെ യാത്രക്കാരില്‍ നിന്നും മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് പിടിയിലായത്. കഴിഞ്ഞ നവംബര്‍ 11-ന് കാരക്കോണം സ്വദേശിയായ ജയലക്ഷ്മി എന്ന 58-കാരിയില്‍ നിന്ന് ബസ് യാത്രയ്ക്കിടയില്‍ സ്വര്‍ണ്ണവും, മൊബൈല്‍ഫോണും, പണവും ഉള്‍പ്പെടെ രണ്ടര ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ സംഘമാണ് ഇവരെന്നാണ് വെള്ളറട പോലീസ് പറയുന്നത്.
ജയലക്ഷ്മി നല്‍കിയ പരാതിയിന്മേല്‍ വെള്ളറട പോലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഘമായി എത്തുന്ന ഇവര്‍ ബസ്സില്‍ കൃത്രിമ തിരക്ക് സൃഷ്ടിച്ചശേഷം സ്ത്രീകളുടെ ആഭരണം കവരുകയാണ് പതിവ്. പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.


