- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പളയില്‍ ടോള്‍ പ്ലാസയില്‍ സംഘര്‍ഷം; ഗേറ്റ് അടിച്ച് തകര്‍ത്ത് പ്രതിഷേധക്കാര്‍

കാസര്‍കോട്: കുമ്പളയില്‍ ടോള്‍ പിരിവിന് എതിരെ ജനകീയ സമര സമിതി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ടോള്‍ ഗേറ്റിലെ ചില്ലുകളും ക്യാമറകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. അതിനിടെ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷറഫ് ആവശ്യപ്പെട്ടു. ശാന്തമായി നടക്കുന്ന സമരത്തിന്റെ ഗതിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും എംഎല്‍എ ആരോപിച്ചു. സമരം ഇന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു. നാളെ സമര സമിതി യോഗം ചേരും. സമരം തുടരുമെന്നും എ കെ എം അഷറഫ് എംഎല്‍എ പറഞ്ഞു.
അതേസമയം ടോള്‍ഗേറ്റിന് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ ഇനിയും തയ്യാറായിട്ടില്ല. നിലവിലുള്ള തലപ്പാടി ടോളില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് ബൂത്ത് സ്ഥാപിക്കുന്നതിനെതിരെയാണ് സമരസമിതി പ്രതിഷേധം. 60 കിലോമീറ്റര്‍ ദൂരം എന്നാണ് വ്യവസ്ഥ എങ്കിലും കുമ്പളയിലെ ടോള്‍ ബൂത്ത് താല്‍ക്കാലികം എന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.


