- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂട്ടര്‍ യാത്രികനെ ബൈക്ക് ഇടിച്ചുവീഴ്ത്തി 40 പവന് സ്വര്‍ണം കവരാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍
സ്കൂട്ടര്‍ യാത്രികനെ ബൈക്ക് ഇടിച്ചുവീഴ്ത്തി സ്വര്‍ണം കവരാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്ത ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം കൈവശമുണ്ടായിരുന്ന 40 പവന്റെ സ്വര്‍ണം കവരാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ കരമന പോലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല്‍ അരിക്കടമുക്ക് ചാനല്‍ക്കരവീട്ടില്‍ ഷാനവാസ് (26), പള്ളിച്ചല്‍ പഴയ രാജപാത തുളസിവീട്ടില്‍ കൃഷ്ണന്‍ (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി ഏഴോടെ നീറമണ്‍കരയ്ക്കുസമീപം ദേശീയപാതയിലായിരുന്നു സംഭവം.
കരമനയിലുള്ള ഒരു ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ രാകേഷ് തമ്പി എന്നയാളെ പിന്തുടര്‍ന്നായിരുന്നു കവര്‍ച്ചാശ്രമം നടന്നത്. സ്വര്‍ണമടങ്ങിയ ബാഗുമായാണ് ഇയാള്‍ സഞ്ചരിക്കുന്നതെന്ന് മനസ്സിലാക്കിയായിരുന്നു കവര്‍ച്ചാശ്രമം. രാകേഷ് സ്ഥാപനത്തില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികള്‍ ഇവരെ പിന്തുടരുക ആയിരുന്നു.
40 പവനിലേറെ ആഭരണങ്ങളടങ്ങിയ ബാഗുമായി കാരയ്ക്കാമണ്ഡപത്തുനിന്ന് കരമനയിലേക്ക് സ്‌കൂട്ടറില്‍ പോയ രാകേഷിനെ പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്നശേഷം നീറമണ്‍കരയ്ക്കു സമീപമെത്തിയപ്പോള്‍ പുറകില്‍ ഇടിച്ചുവീഴ്ത്തി. വീണുകിടന്ന രാകേഷില്‍നിന്ന് ബാഗ് കൈക്കലാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പ്രതിരോധിക്കുകയായിരുന്നു.
സംഭവംകണ്ട് നാട്ടുകാരും പോലീസും എത്തി ഷാനവാസിനെ സംഭവസ്ഥത്തുവെച്ചുതന്നെ പിടികൂടി. ബൈക്കില്‍ രക്ഷപ്പെട്ട പ്രതി കൃഷ്ണനെ ബുധനാഴ്ച പേരൂര്‍ക്കടയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയിടത്തുനിന്ന് കരമന എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


