- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സൈസ് മന്ത്രിക്ക് ഇനി ഉദ്യോഗസ്ഥരുടെ അകമ്പടി; നിര്‍ദേശവുമായി കമ്മീഷണര്‍

തിരുവനന്തപുരം: എക്സൈസ് മന്ത്രി പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും എസ്‌കോര്‍ട്ട് (അകമ്പടി) പോകണമെന്ന് എക്സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത്കുമാറിന്റെ ഉത്തരവ്. ബുധനാഴ്ച നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ പുതിയ നിര്‍ദേശം നല്‍കിയത്.
മന്ത്രി എത്തുന്ന ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം ഉണ്ടാകണം. മന്ത്രി ഹോട്ടലിലോ ഗസ്റ്റ് ഹൗസിലോ ആണ് താമസിക്കുന്നതെങ്കില്‍ പോലും ഉദ്യോഗസ്ഥരും ഔദ്യോഗിക വാഹനവും അവിടെ ഹാജരാകണം.
ഈ നീക്കത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് എക്സൈസ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. ഇത്തരമൊരു ഉത്തരവ് ഇറങ്ങാന്‍ സാധ്യതയില്ലെന്നും മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മന്ത്രി അറിയാതെയാണോ കമ്മീഷണര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയത് എന്നത് വിചിത്രമായി തുടരുകയാണ്.


