പാലക്കാട്: പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. രാഹുല്‍ സ്വതന്ത്രനായി മത്സരിച്ചാലും കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന് എ തങ്കപ്പന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫ് മികച്ച വിജയം നേടും. രാഹുല്‍ നേരത്തെ വിജയിച്ചത് യുഡിഎഫ് വോട്ടുകള്‍ കൊണ്ടാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് കരുതുന്നില്ല. മത്സരിക്കരുതെന് പറയാന്‍ കോണ്‍ഗ്രസിനാകില്ല. മത്സരിച്ചാലും കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്ന് തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.