- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തു; പാലക്കാട് തളികക്കല്ലില്‍ ആദിവാസിയെ യുവാവ് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തി
പാലക്കാട് തളികക്കല്ലിൽ ആദിവാസിയെ വെട്ടിക്കൊലപ്പെടുത്തി

X
പാലക്കാട്: മകളുമായുള്ള ബന്ധത്തെ ചോദ്യം ചെയ്തതിന് തളികക്കല്ല് ആദിവാസി ഉന്നതിയില്‍ ഗൃഹനാഥനെ വെട്ടിക്കൊന്നു. തളികക്കല്ല് രാജാമണി(47) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രാഹുലിനെ പൊലീസ് തിരയുന്നു. രാജമണിയുടെ മകളുമായി രാഹുലിനുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
മകരവിളക്കുമായി ബന്ധപ്പെട്ട് കോളനിയില്‍ പൂജ നടക്കുന്നതിനിടെ വെട്ടുകത്തിയുമായി വന്ന രാഹുല്‍, രാജാമണിയുടെ കഴുത്തിന് വെട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി 9 മണിയോടെയാണ് സംഭവം. മംഗലംഡാം പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
Next Story


