- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിമാലയത്തിലേക്ക് സൈക്കിള്‍ യാത്ര നടത്തി ശ്രദ്ധേയനായ മലയാളി യുവാവ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് റെയില്‍വേ ഗേറ്റിന് സമീപത്തെ തോട്ടില്‍

X
തൃശൂര്‍: ഹിമാലയത്തിലേക്ക് അടക്കം നടത്തിയ സൈക്കിള്‍ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശൂര്‍ പത്താംകല്ല് സ്വദേശി അഷ്‌റഫിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്തോടെ മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. സമീപത്തെ തോട്ടുപാലത്തിന് മുകളില്‍നിന്ന് വീണതാകാമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്‌റഫ്, സൈക്കിളില്‍ ഹിമാലയവും ലഡാക്കുമെല്ലാം സഞ്ചരിച്ചിരുന്നു.
Next Story


