കോട്ടയം: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. കോട്ടയം കങ്ങഴ കണിയാണിക്കല്‍ അനന്ദു (26) വിനെയാണ് റൂറല്‍ ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും അങ്കമാലി പോലീസും ചേര്‍ന്ന് അങ്കമാലിയില്‍ വച്ച് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവില്‍ നിന്നും അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 19ഗ്രാം എം.ഡി.എം.എ. അങ്കമാലിയില്‍ വച്ചാണ് പിടികൂടിയത്

ഷോള്‍ഡര്‍ ബാഗിനകത്ത് പ്രത്യേക അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗലൂരുവില്‍ ഐ.ടി വിഭാഗം ജീവനക്കാരനാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എ.രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ അസ് രിഫ് ഷഫീഖ് തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ നിന്നും അന്തര്‍ സംസംസ്ഥാന ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 69 ഗ്രാം രാസലഹരിയുമായ് മൂവാറ്റുപുഴ സ്വദേശി ബിലാല്‍ (21) നെ പറവൂര്‍ക്കവലയില്‍ വച്ച് പോലീസ് പിടികൂടിയിരുന്നു.