കണ്ണൂര്‍ :പാനൂര്‍ ചെണ്ടയാട് യു പി സ്‌കൂള്‍ അധ്യാപികയെ ഭര്‍തൃഗൃഹത്തില്‍തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി.ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയില്‍ ചമ്പടത്ത് അഷികയാണ് (31) കഴിഞ്ഞ ദിവസം മരിച്ചത്. പാട്യം വെസ്റ്റ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്നു അഷിക' ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറായ ശരത്താണ് ഭര്‍ത്താവ്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വൈവാഹിക പ്രശ്‌നത്തെത്തുടര്‍ന്ന് വിവാഹ മോചനത്തിന് ഒരുങ്ങിയെങ്കിലും പിന്നീട് ഒരുമിച്ച് പോകുകയായിരുന്നു. ഒരു വര്‍ഷത്തോളം അഷിക സ്വന്തം വീട്ടിലായിരുന്നു താമസം. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും മധ്യസ്ഥതയിലാണ് ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ചു വന്നത്. പിന്നീട് ഭര്‍ത്താവായ ശരത്തിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച വൈകിട്ട് സംസ്‌കാരം നടത്തി.

ഇതിനെ തുടര്‍ന്നാണ് കുടംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. രുദ്രനാണ് അഷികയുടെ മകന്‍ അശോകന്‍ - രോഹിണി ദമ്പതികളുടെ മകളാണ്. സംഭവത്തില്‍ പാനൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഗാര്‍ഹിക പീഡനമാണ് അധ്യാപിക ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പരാതി.