- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂള്‍ കലോത്സവം; സമാപനത്തിന് മോഹന്‍ലാല്‍ മുഖ്യാതിഥി

X
തൃശൂര്‍ : 64-ാ മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനത്തില്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാകും. സമാപന സമ്മേളനം ഞായര്‍ വൈകിട്ട് നാലിന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.
തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടിലാണ് സമാപന ചടങ്ങുകള്‍. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് മന്ത്രി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിക്കും. സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആര്‍ ബിന്ദു, വി അബ്ദുറഹിമാന്‍, എം ബി രാജേഷ് എന്നിവരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.
Next Story


