- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് അത് കാണാമെന്നും സതീശന്‍; കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേയ്ക്ക് വരുമെന്ന് തങ്ങളാരും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജോസ് വരുന്ന കാര്യമല്ല വിസ്മയമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് അത് കാണാമെന്നും സതീശന്‍ പറഞ്ഞു.
'യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തും. വ്യക്തികളും പാര്‍ട്ടികളുമടക്കം വരും. വിസ്മയം എന്താണെന്ന് ഞങ്ങളാണ് പറയേണ്ടത്. ഐഷാ പോറ്റി വരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ അത് വിസമയം ആകുമായിരുന്നോ. കാത്തിരുന്നാല്‍ ഇനിയും വിസ്മങ്ങള്‍ കാണാം.'-സതീശന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എം വരുന്ന കാര്യമാണ് വിസ്മയം എന്നൊക്കെ പ്രചരിപ്പിച്ചത് മാധ്യമങ്ങളാണ്. യുഡിഎഫിന്റെ നേതാക്കളാരും അതിനെ കുറിച്ച് പറഞ്ഞിട്ടില്ല. എല്ലാ ദിവസവും വന്ന് വിസ്മയത്തിന് കുറിച്ച് പറയേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എന്തായാലും കൂടൂതല്‍ പേര്‍ യുഡിഎഫില്‍ എത്തുമെന്നും സതീശന്‍ ആവര്‍ത്തിച്ചു.


