പത്തനംതിട്ട: കുമ്പനാട് സംഘടിപ്പിച്ചിരിക്കുന്ന ഐപിസി പെന്തക്കോസ്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

കഴിഞ്ഞദിവസം വൈകുന്നേരമാണ് സതീശന്‍ കണ്‍വന്‍ഷനില്‍ എത്തിയത്. ആയിരങ്ങള്‍ പ്രാര്‍ത്ഥനാ മുഖരിതമായി നിറഞ്ഞുനിന്ന സദസ്സില്‍ വി ഡി സതീശന് വേണ്ടി പെന്തക്കോസ്ത് സഭ പ്രാര്‍ത്ഥന നടത്തി. സദസ്സില്‍ എഴുന്നേറ്റു നിന്ന ശേഷം എല്ലാവരും കൈയുയര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. ജനറല്‍ കൗണ്‍സില്‍ പ്രസിഡന്റ് പാസ്റ്റര്‍ വത്സന്‍ എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പ്രാര്‍ത്ഥന.

ശലമോന്റെ പ്രാര്‍ത്ഥനകള്‍ ഉദ്ധരിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വേദിയില്‍ സംസാരിച്ചത്.