- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവം; പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

X
കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക സുജയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. ഇതോടെ അധ്യാപിക തിരികെ ജോലിയില്‍ പ്രവേശിച്ചു. 2025 ജൂലൈ 17നായിരുന്നു നാടിനെ നടുക്കിയ അപകടം. സ്‌കൂളിലെ വാഹന ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ മിഥുന്‍ എന്ന വിദ്യാര്‍ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.
പിന്നാലെ, 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനിടെ സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടര്‍ന്ന് സസ്പെന്‍ഷന്‍ നീട്ടി. സസ്‌പെന്‍ഷന്‍ കാലാവധി ആറു മാസം കഴിഞ്ഞതോടെയാണ് പിന്‍വലിച്ചത്. അധ്യാപിക മാര്‍ച്ചില്‍ വിരമിക്കും.
Next Story


