- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീട്ടില്‍ സ്ഥിരമായി എത്തി നാലു വയസുകാരിയെ പീഡിപ്പിച്ചു; കുട്ടി വേദന പറഞ്ഞത് അംഗനവാടി ടീച്ചറോട്: 22കാരന്‍ അറസ്റ്റില്‍
നാലുവയസുകാരിയെ പീഡിപ്പിച്ചു; 22കാരന്‍ അറസ്റ്റില്‍

സുഹൃത്തായ യുവാവിന്റെ വീട്ടില്‍ സ്ഥിരമായി എത്തി നാലു വയസുകാരിയെ പീഡിപ്പിച്ച 22കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മുക്കത്താണ് സംഭവം. കൂടരഞ്ഞി സ്വദേശിയായ 22കാരന്‍ മുഹമ്മദ് മിഥിലാജാണ് കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പിടിയിലായത്. സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന് അങ്കണവാടി ടീച്ചറോട് കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് അധ്യാപിക വിവരം വീട്ടുകാരെയും പോലിസിനെയും അറിയിക്കുക ആയിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്ന മുഹമ്മദ് മിഥിലാജിനെ വയനാട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സ്വന്തം കൂടെപ്പിറപ്പിനെപോല്‍ കണ്ടതിനാല്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നത് ബന്ധുക്കളറിഞ്ഞില്ല. അങ്കണവാടിയിലെത്തിയ കുട്ടി ഒരു ദിവസം ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും വേദനയുണ്ടെന്ന് പറഞ്ഞതോടെ അധ്യാപിക വിവരം ചോദിച്ചറിഞ്ഞു.
അപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ട വിവരം കുട്ടി തുറന്നുപറഞ്ഞത്. വീട്ടില്‍ വരുന്ന ചേട്ടനാണ് ഉപദ്രവിച്ചതെന്നും കുട്ടി അധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് ബന്ധുക്കളേയും പിന്നാലെ പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും വയനാട്ടില്‍വെച്ച് മിഥിലാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


