- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍ എസ് എസ് ഗണഗീതം ആലപിച്ച് തൃശ്ശൂരില്‍ നിന്നുള്ള ഗായകസംഘം; സ്റ്റേജില്‍ കയറി പാട്ട് നിര്‍ത്തിച്ച് സിപിഎം പ്രവര്‍ത്തകര്‍

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍ എസ് എസ് ഗണഗീതം പാടിയത് നിര്‍ത്തിച്ച് സിപിഎം പ്രവര്‍ത്തകര്‍. തൃശ്ശൂരില്‍ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. 'പരമ പവിത്രമതാമീ മണ്ണില്‍ ' എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി. ഉന്തും തള്ളുമായതോടെ പാട്ട് നിര്‍ത്തുകയായിരുന്നു.
ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. 'പരമ പവിത്രമതാമീ മണ്ണില്‍ ' എന്ന ഗാനം ആണ് പാടിയത്. പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേജില്‍ കയറി. തുടര്‍ന്ന് പാട്ട് പൂര്‍ത്തിയാക്കാതെ ഗായകസംഘം പാട്ട് അവസാനിപ്പിക്കുകയായിരുന്നു.
അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചത്. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.


