കോഴിക്കോട്: യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വിയ്യൂര്‍ കളത്തില്‍കടവ് സ്വദേശി ലൈജുവാണ് മരിച്ചത്. ലിജു വീട്ടില്‍ തനിച്ചായിരുന്നു താമസം. ലിജുവിന്റെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഛര്‍ദ്ദിച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുറിയില്‍ രക്തം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കൊയിലാണ്ടി പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.