പാലക്കാട്: പാലക്കാട് മുടപ്പല്ലൂരില്‍ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. രാത്രി പെരുവഴിയിലായ സ്വാമിനാഥനേയും കുടുംബത്തേയും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീടിനകത്ത് കയറ്റിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്.

ഇന്നലെ ഉച്ചയോടെയാണ് ബാങ്ക് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. പെരുവഴിയിലായ കുടുംബത്തെ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാത്രിയില്‍ വീടിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറ്റിയത്. കുടുംബത്തിന് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വം അറിയിച്ചു.