പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. കളക്ടറുടെ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. കളക്ടര്‍ പ്രേംകൃഷ്ണന്‍, ഡ്രൈവര്‍ കുഞ്ഞുമോന്‍, ഗണ്‍ മാന്‍ മനോജ് എന്നിവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.