- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍സ്റ്റഗ്രാമിലെ പരിചയം സൗഹൃദമായി; മാതാപിതാക്കള്‍ ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തി ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ചു: 26കാരന് അറസ്റ്റില്‍
ഒന്‍പതാംക്ലാസുകാരിയെ പീഡിപ്പിച്ചു: 26കാരന് അറസ്റ്റില്‍

കൊല്ലം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തി പീഡിപ്പിച്ച 26 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് വീട്ടില്‍ സച്ചിന്‍ വര്‍ഗ്ഗീസാണ് ശാസ്താംകോട്ട പോലീസിന്റെ പിടിയിലായത്. ഇന്‍സറ്റഗ്രാമിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി വീട്ടിലെ കാര്യങ്ങള്‍ എല്ലാം ചോദിച്ചറിഞ്ഞു. മാതാപിതാക്കളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി.
തുടര്‍ന്ന് മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കടന്നു കയറിയായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി മാതാപിതാക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് പറഞ്ഞത്. ഉടന്‍തന്നെ മാതാപിതാക്കള്‍ ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി.
ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം സച്ചിന്‍ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ആളില്ലാത്ത സമയം മനസ്സിലാക്കി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം കോട്ടയത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശാസ്താംകോട്ട മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോക്‌സോ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.


