ഇടുക്കി: ബൈസണ്‍ വാലിക്ക് സമീപം മിനി വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോള്ജ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ട്രിച്ചിയില്‍ നിന്നും മൂന്നാര്‍ സന്ദര്‍ശിക്കാന്‍ എത്തിയ സഞ്ചാരികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗ്യാപ് റോഡിലാണ് അപകടം നടന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.