കോട്ടയം: ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ മുന്‍ എച്ച്.ആര്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. പൊന്‍കുന്നം സ്വദേശി ബാബു തോമസിനെയാണ് (45) ചങ്ങനാശ്ശേരി പോലീസ് ശനിയാഴ്ച രാത്രി പിടികൂടിയത്.

ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന സമയത്ത് ബാബു തോമസ് തനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും പലതവണ പീഡിപ്പിച്ചതായും കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി ഉയര്‍ന്നതിന് പിന്നാലെ ഇയാള്‍ ജോലിയില്‍ നിന്നും രാജിവെച്ചതായി സഭാ അധികൃതര്‍ അറിയിച്ചു.

പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടാകാം എന്ന സംശയത്തിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.