- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം തിരുമംഗലം ദേശീയപാതയിലെ നെടുവത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേര്‍ മരിച്ചു

എഴുകോണ്‍: കൊല്ലം തിരുമംഗലം ദേശീയപാതയിലെ നെടുവത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. എഴുകോണ്‍ അമ്പലത്തുംകാല കാര്‍ത്തിക ഭവനില്‍ അഭിഷേക്(24) ആണ് മരിച്ചവരില്‍ ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊട്ടാരക്കരയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിചച്ചു. നീലേശ്വരം അമ്മുമ്മ മുക്ക് സ്വദേശി ജീവന്‍(21), അനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.
ഞായര്‍ രാത്രി പത്തരയോടെ നെടുവത്തൂര്‍ താമരശ്ശേരി ജങ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചതില്‍ ഒരെണ്ണം കത്തുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. കത്തിയ ബൈക്കിലുണ്ടായിരുന്ന അഭിഷേക് തത്ക്ഷണം വെന്തുമരിക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് അപകടത്തില്‍ തെറിച്ചു വീണാണ് പരിക്കേറ്റത്. അഭിഷേകിന്റെ മൃതദേഹം അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്.


