തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് എസ്‌ഐടി ഇഡിക്ക് കൈമാറും. പ്രതികളുടെ മൊഴികളും സാക്ഷിമൊഴികളുമാണ് നല്‍കുക. നാളെ ഇഡി ഉദ്യോഗസ്ഥര്‍ എസ്‌ഐടി ഓഫീസിലെത്തി ചര്‍ച്ച നടത്തും.

രേഖകള്‍ പരിശോധിച്ച ശേഷം ആവശ്യമായവ കൈമാറും. പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ ഇഡി റെയ്ഡിന് മുന്‍പേ ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ നല്‍കാതിരുന്നാല്‍ മറ്റൊരു നിയമതര്‍ക്കമാകുമെന്നാണ് വിലയിരുത്തല്‍. തര്‍ക്കം ഒഴിവാക്കാന്‍ തീരുമാനിച്ചതായി എസ്‌ഐടി മേധാവി എച്ച് വെങ്കിടേഷ് അറിയിച്ചു.