- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണം നഷ്ടപ്പെട്ട പരാതിയുമായെത്തിയ യുവതിക്ക് അര്‍ധരാത്രി മെസേജ്; തുമ്പ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം

X
തിരുവനന്തപുരം: പരാതി കൊടുക്കാന്‍ എത്തിയ യുവതിക്ക് അര്‍ദ്ധ രാത്രികളില്‍ മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ അന്വേഷണം. തുമ്പ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്. പണം നഷ്ടപ്പെട്ട യുവതി പരാതി നല്‍കാനാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഇവര്‍ ഹോട്ടല്‍ ജീവനക്കാരിയാണ്. അപ്പോഴായിരുന്നു ജിഡി ചുമതലയിലുണ്ടായിരുന്ന സന്തോഷ് പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് പാതിരാത്രികളിലും മറ്റും മെസ്സേജ് അയച്ചു ശല്യം ചെയ്തു എന്നാണ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.
Next Story


