- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥര്‍ നന്നായി പെരുമാറണം; ലോട്ടറി ഓഫിസിനു മുന്നില്‍ 'ഹോമപ്രകടനം'നടത്തി ഏജന്റ്
ലോട്ടറി ഓഫിസിനു മുന്നില്‍ 'ഹോമപ്രകടനം'നടത്തി ഏജന്റ്

ആലപ്പുഴ: ഉദ്യോഗസ്ഥരുടെ നല്ല പെരുമാറ്റത്തിനു വേണ്ടി ചേര്‍ത്തലയിലെ ലോട്ടറി ഓഫിസിനു മുന്നില്‍ ഹോമപ്രകടനം നടത്തി ലോട്ടറി ഏജന്റ്. പാറ്റിക്കവലയിലെ ലോട്ടറി ഏജന്റ് ജോഷാണ് ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസിനു മുന്നില്‍ പൂജാരീവേഷത്തില്‍ 'ഹോമം' നടത്തിയത്. ഓഫീസിലെത്തുന്നവരുടെ അസൗകര്യം അകറ്റാനും ഉദ്യോഗസ്ഥര്‍ നല്ല രീതിയില്‍ പെരുമാറാനുമാണ് ഏജന്റിന്റെ വേറിട്ട പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസിനു മുന്നില്‍ പൂജാരീവേഷത്തില്‍ എത്തിയാണ് 'ഹോമം' നടത്തിയത്.
ചേര്‍ത്തല ലോട്ടറി ഓഫീസിലെ ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ഏജന്റുമാരെ വലയ്ക്കുകയാണെന്ന് 'ഹോമം' നടത്തിയ ഏജന്റ് ആരോപിച്ചു. മനുഷ്യത്വരഹിത പെരുമാറ്റത്തല്‍ മനംമടുത്താണ് 'ഹോമം' നടത്തിയത്. അങ്ങനെയെങ്കിലും അവരുടെ മനസ്സു മാറട്ടെയെന്നു കരുതിയെന്നും ഏജന്റ് പറയുന്നു. എന്നാല്‍ ജോഷിന്റെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ഉദ്യോഗസ്ഥ്ര്#.
ഏജന്‍സി ക്വാട്ട കഴിഞ്ഞ് മിച്ചംവരുന്ന ടിക്കറ്റിന്റെ തുക ജീവനക്കാരുടെ അക്കൗണ്ടു വഴി നല്‍കുന്ന വഴിവിട്ട നീക്കത്തിനു തടയിട്ടതാണ് പ്രതിഷേധത്തിനു കാരണമെന്ന് അസിസ്റ്റന്റ് ലോട്ടറി ഓഫീസര്‍ ബെന്‍സി ജോസഫ് പറഞ്ഞു. ഏജന്റുമാര്‍ക്കു വേണ്ട സൗകര്യമൊരുക്കി സുതാര്യമായാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധ നടപടിക്കു കൂട്ടുനില്‍ക്കാത്തതാണ് ഏജന്റിന്റെ പ്രകോപനത്തിനു കാരണം. മതനിന്ദ നടത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഏജന്‍സി റദ്ദാക്കാന്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


