മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം തുടങ്ങിയതിനാല്‍ ഇരവികുളം ദേശീയോദ്യാനം ഫെബ്രുവരി ഒന്നു മുതല്‍ രണ്ടു മാസത്തേക്ക് അടച്ചിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ രാജമലയിലേക്കു വിനോദസഞ്ചാരികള്‍ക്കു പ്രവേശനമുണ്ടാകില്ല. രാജമല അടച്ചാലും സഞ്ചാരികള്‍ക്കു താര്‍ സോണില്‍ (വരയാടുകളുടെ വിഹാരകേന്ദ്രം) പ്രവേശിക്കാതെ മറ്റു കേന്ദ്രങ്ങള്‍ ആസ്വദിക്കാം. അഞ്ചാംമൈല്‍ മുതല്‍ ചെക്പോസ്റ്റ് വരെ ബഗ്ഗി കാറില്‍ യാത്ര ചെയ്യാം. വാച്ച് ടവറും സന്ദര്‍ശിക്കാം. ബഗ്ഗി കാറില്‍ ആറുപേര്‍ക്കു യാത്ര ചെയ്യുന്നതിന് 3000 രൂപയാണു നിരക്ക്.