- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴക്കൂട്ടം മേനംകുളത്ത് വന്‍ തീപിടിത്തം; തീ പടര്‍ന്നത് ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റിന് സമീപം; കാറ്റുള്ളതിനാല്‍ അപകടസാധ്യത; പ്രദേശത്തെ സ്കൂളുകളിലേതടക്കം വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു; കനത്ത ജാഗ്രത

X
തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയില്‍ വന്‍ തീപിടിത്തം. വനിതാ ബറ്റാലിയന്‍ ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് തീ പടര്‍ന്നുപിടിച്ചത്. തീ പിടിച്ച ഭാഗത്തിനുസമീപത്തായി ഭാരത് ഗ്യാസിന്റെ റീഫില്ലിംഗ് പ്ലാന്റ് സ്ഥിതിചെയ്യുന്നതിനാല്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുകയാണ്.
കാറ്റുള്ളതിനാല്‍ തീ അതിവേഗം പടരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. മുന്‍കരുതല്‍ നടപടിയായി പ്രദേശത്തെ സ്‌കൂള്‍, കോളേജ്, ഐടിഐ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. തീ അണയ്ക്കാനായി ടെക്‌നോപാര്‍ക്ക്, ചാക്ക തുടങ്ങിയ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്‌നിശമനാ സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടില്ല.
Next Story


