- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചെത്തിയ യാത്രക്കാരന്റെ മുഖത്തടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍; മര്‍ദിക്കുന്ന വീഡിയോ പുറത്ത്
മദ്യപിച്ചെത്തിയ യാത്രക്കാരന്റെ മുഖത്തടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍

തൊടുപുഴ: കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ചെത്തിയ യാത്രക്കാരനെ മര്‍ദിക്കുന്ന വിഡിയോ പുറത്ത്. യാത്രക്കാരന്റെ മുഖത്തടിക്കുന്ന വിഡിയോയാണു പുറത്തുവന്നത്. ബുധനാഴ്ച വൈകിട്ട് അടിമാലി ഭാഗത്തുനിന്നു തൊടുപുഴയിലേക്കുള്ള ബസില്‍ മദ്യപിച്ച് യാത്ര ചെയ്തയാള്‍ സഹയാത്രക്കാരുമായി വാക്കേറ്റം ഉണ്ടാക്കിയെന്നാണു ജീവനക്കാര്‍ പറയുന്നത്. ബസ് തൊടുപുഴ സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ മദ്യപന്‍ കയ്യേറ്റശ്രമവും നടത്തി.
ഇതിനിടെ, യൂണിഫോം ധരിച്ചെത്തിയ ജീവനക്കാരന്‍ യാത്രക്കാരന്റെ മുഖത്തടിക്കുന്ന ദൃശ്യമാണു പ്രചരിക്കുന്നത്. പിന്നാലെ മറ്റൊരു യാത്രക്കാരനും മര്‍ദിച്ചു. പിന്നീടെത്തിയ പൊലീസ് സംഘം യാത്രക്കാരനെ അനുനയിപ്പിച്ചു പറഞ്ഞുവിട്ടു. പരാതിയോ കേസോ ഇല്ലെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍, ജീവനക്കാര്‍ മര്‍ദിച്ചിട്ടില്ലെന്നും യാത്രക്കാര്‍ തമ്മിലാണു പ്രശ്‌നം ഉണ്ടായതെന്നുമാണു ഡിപ്പോ അധികൃതരുടെ വിശദീകരണം.


