- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളെ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് വസന്ത് സിറിയക്കും എം. എസ് അഭിജിത്തും വക്താക്കള്‍

തിരുവനന്തപുരം: കേരളം ഉള്‍പ്പടെയുള്ള സംസ്ഥാങ്ങള്‍ നിയമസഭ തെരെഞ്ഞെടുപ്പിലേക്ക് നീങ്ങവെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളെ പ്രഖ്യാപിച്ച് ദേശീയ നേതൃത്വം. കേരളത്തില്‍ നിന്ന് രണ്ടു പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ഉദയ്ഭാനു ചിബാണ് പ്രഖ്യാപനം നടത്തിയത്.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വസന്ത് സിറിയക്കും, തിരുവനന്തപുരം സദേശി എം. എസ് അഭിജിത്തുമാണ് നിയുക്ത ദേശിയ വക്താക്കള്‍.വസന്തും അഭിജിത്തും നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരാണ്.
വസന്ത് മാധ്യമ സംവാദങ്ങളിലെ പരിജിത മുഖമാണ്.കുറിക്കു കൊള്ളുന്ന മറുപടിയും മനോഹരമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയനാണ് വസന്ത് .അടുത്തിടെ മലയാളത്തിലെ മുന്‍ നിര ചാനലുകളില്‍ കോണ്‍ഗ്രസ്സിന്റെ ശബ്ദമാണ് വസന്ത്.
അഭിജിത്തും യൂത്ത് കോണ്‍ഗ്രസസിന്റെ സജീവമാണ് . കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഹാറില്‍ നടത്തപ്പെട്ട ടാലെന്റ് ഹണ്ട് 7 മാസത്തോളം നീണ്ടു നിന്ന വിവിധ ട്രെയിനിങ് പ്രോഗ്രാമുകള്‍ എന്നിവയിലെ ദേശീയ തലത്തിലെ മുന്നേറ്റം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് പ്രഖ്യാപനം ദേശിയ നേതൃത്വം നടത്തിയത്.


