- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സി.ബി.ഐ; ഉപയോഗിച്ചത് കൃത്രിമ നെയ്യ്
തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പില്ലെന്ന് സി.ബി.ഐ; ഉപയോഗിച്ചത് കൃത്രിമ നെയ്യ്

X
അമരാവതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സി.ബി.ഐ. ലഡു നിര്‍മിച്ചത് കൃത്രിമനെയ്യ് ഉപയോഗിച്ചാണെന്ന് നെല്ലൂരിലെ അഴിമതി വിരുദ്ധ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സി.ബി.ഐ. പറയുന്നു. ഇതുമായി ബന്ധപ്പെട്ട് 36 ആളുകളുടെ പേരില്‍ കുറ്റം ചുമത്തിയിട്ടുമുണ്ട്.
ലഡു നിര്‍മാണത്തിന് ഉപയോഗിച്ച നെയ്യ് തനത് രീതിയില്‍ ഉത്പാദിപ്പിക്കപ്പെട്ടതല്ലെന്നാണ് സിബിഐ കണ്ടെത്തല്‍. പാം ഓയില്‍, മറ്റ് വെജിറ്റബിള്‍ എണ്ണകള്‍ എന്നിവയ്‌ക്കൊപ്പം ചില രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കിയ കൃത്രിമ നെയ്യാണ് ഉപയോഗിച്ചത്. പശു നെയ്യിന് സമാനമായ നിറവും മണവും ലഭിക്കാന്‍ കൃത്രിമച്ചേരുവകള്‍ ഉപയോഗിച്ചെന്നും പറയുന്നു. ഉത്തരാഖണ്ഡിലെ ഭോലെ ബാബ ഓര്‍ഗാനിക് െഡയറി കമ്പനിയാണ് കൃത്രിമനെയ്യ് വിതരണം ചെയ്തത്.
Next Story


