കൊല്ലം: ഉത്സവത്തിന് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന ആളെ തിടമ്പേറ്റി വന്ന ആന ചവിട്ടി താഴെയിട്ടു. കൂട്ടിക്കട ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളിയും തച്ചിലേഴികം ക്ഷേത്രത്തിന് സമീപത്തെ താമസക്കാരനായ മനോജിനാണ് ആനയുടെ ചവിട്ടേറ്റത്. നിസ്സാര പരിക്കേറ്റ മനോജ് ആശുപത്രിയില്‍ ചികിത്സ തേടി.

ഇരവിപുരം കൂട്ടിക്കട തച്ചിലഴികത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കെട്ടുകാഴ്ചകള്‍ കടന്നു വരുന്ന സമയത്താണ് സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന തടത്താവിള രാജശേഖരന്‍ എന്ന ആനയാണ് ചവിട്ടിയത്. ഉത്സവം നിയന്ത്രിക്കുകയും വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്ലാതെ കടത്തിവിടുകയും ചെയ്യുകയായിരുന്നു മനോജ്.