- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: വെണ്ണിയൂരില്‍ വോളിബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ജി. എസ്. ഭവനില്‍ ഗോപിയുടെയും ശകുന്തളയുടെയും മകന്‍ ജി.എസ്.സന്തോഷ് (42) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ വെങ്ങാനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് എതിര്‍വശത്ത് റെഡിമെയ്ഡ് വസ്ത്രശാല നടത്തിവരുകയായിരുന്നു. ഭാര്യ: വിന്ദ്യ. മകള്‍: ധ്വനി. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ നടത്തും. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്തു.


